01:46am 08 September 2026
NEWS
ശ്രീ സത്യസായി ജന്മശതാബ്ദി വർഷ സമാപനചടങ്ങുകൾ നവംബർ 1 മുതൽ, 23 വരെ ചെങ്ങന്നൂരിൽ
31/10/2025  12:51 PM IST
nila
ശ്രീ സത്യസായി ജന്മശതാബ്ദി വർഷ  സമാപനചടങ്ങുകൾ  നവംബർ 1  മുതൽ, 23  വരെ  ചെങ്ങന്നൂരിൽ

ചെങ്ങന്നൂർ:  ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനചടങ്ങുകൾ നവംബർ 1 മുതൽ 23 വരെ വിവിധ പരിപാടികളോടെ ആചരിക്കും.  ശ്രീ സായി രുദ്രായനം  ,  സായി ജ്യോതി പ്രയാണം  , മെഡിക്കൽ ക്യാമ്പുകൾ  , വിദ്യാലയങ്ങൾ  കേന്ദ്രീകരിച്ചുള്ള മൂല്യബോധന ക്ലാസുകൾ      ഭക്ഷ്യകിറ്റുകളുടെ വിതരണം , അംഗൻ വാടികളിലും  ബാലാശ്രമങ്ങളിലും  അന്നദാനം  തുടങ്ങി  വിവിധ  പരിപാടികൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി  സംഘടിപ്പിച്ചിട്ടുണ്ട്.  എല്ലാ ദിവസവും  സായി ഭാഗവതം , തപോവനം ശ്രീ സത്യസായി സച്ചരിതം  ഇവയുടെ പാരായണം സത്യസായി സമിതി ഹാളിൽ നടക്കും.. വൈകിട്ട് നാലു മണി മുതൽ  ഭക്തജനങ്ങൾക്ക് ആരാധനയ്ക്കും പൂജയ്ക്കുമുള്ള സൗകര്യം സമിതി മന്ദിരത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.